പ്രതിമാസ രക്തപരിശോധനാ ക്യാമ്പ് - 12/11/16
ഫ്രറ്റേണിറ്റിയും മെഡ്‌ഷോപ്പറും സംയുക്തമായി അംഗ അസോസിയേഷനുകളിൽ സംഘടിപ്പിക്കുന്ന
പ്രതിമാസ രക്തപരിശോധനാ ക്യാമ്പിന്റെ ഉദ്‌ഘാടനം വഴുതക്കാട് ഗാന്ധിനഗർ ഓഡിറ്റൊറിയത്തിൽ വച്ച്
ബഹു. MLA അഡ്വ. ഐ. ബി സതീഷ് നിർവഹിച്ചു. ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ വിശിഷ്ടടാതിഥിയായിരുന്നു.
200 ൽ പരം രക്ത പരിശോധനകൾ തൈറോകെയർ മുഖേന വീട്ടുപടിക്കലെത്തി ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ചെയ്തുകൊടുക്കുന്നതാണ് ഈ പദ്ദതി.
അത്തപൂക്കള മൽസരവും ചിത്രരചനാ മൽസരവും - 12/09/16
"ഫ്രറ്റേണിറ്റിയും" സ്റ്റാർ ഹെൽത്ത് ഇൻഷുറൻസും ചേർന്ന് അംഗ അസോസിയേഷനുകൾക്കായി ഒരുക്കിയ അത്തപൂക്കള, ചിത്രരചനാ മൽസരങ്ങൾ സെപ്റ്റംബർ 12 രാവിലെ 10നു കോട്ടൺഹിൽ സ്കൂളിൽ ബഹുമാനപ്പെട്ട MLA ശ്രീ. വി.എസ്. ശിവകുമാർ ഉദ്‌ഘാടനം ചെയ്‌തു.
അത്തപ്പൂക്കള മൽസര വിജയികൾക്ക് ഒന്നാം സമ്മാനമായി 5001 രൂപയും, രണ്ടാം സമ്മാനമായി 3001 രൂപയും, മൂന്നാം സമ്മാനമായി 1001 രൂപയും, സമാശ്വാസ സമ്മാനമായി മൂന്നു ടീമുകൾക്ക് 501 രൂപ വീതവും നൽകുന്നതാണ്. മൽസരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും പൂവ് വാങ്ങിയ ചെലവിന് 1000 രൂപ വീതം നൽകുകയുണ്ടായി.
എൽ. പി, യു.പി, ഹൈസ്ക്കൂൾ, കോളേജ് വിഭാഗങ്ങളിലാണു ചിത്രരചനാ മൽസരം നടത്തിയത്. ഓരോ വിഭാഗത്തിലും വിജയികൾക്ക് 1001 രൂപ, 501 രൂപ, 101 രൂപ ഇന്നിങ്ങനെ കാഷ് അവാർഡുകൾ നൽകുന്നതാണ്.
ഫോട്ടോകൾക്ക് ഫോട്ടോസ് പേജ് കാണുക.
Half Yearly General Body Meeting & SSLC Award Distribution - 29/08/16
ഫ്രറ്റേണിറ്റിയുടെ അർദ്ധവാർഷിക സമ്മേളനവും SSLC അവാർഡ് വിതരണവും, വെബ്‌സൈറ്റ് ഔപചാരിക ഉൽഘാടനവും 29-08-2016 തിങ്കളാഴ്ച പാളയം വി .ജെ. ടി ഹാളിൽ ബഹു.വ്യവസായ, കായിക വകുപ്പ് മന്ത്രി ശ്രീ. ഇ .പി . ജയരാജൻ നിർവ്വഹിച്ചു.
എല്ലാ വിഷയങ്ങളിലും എ-പ്ലസ് ലഭിച്ച SSLC സ്റ്റേറ്റ് സിലബസുകാരായ 589 കുട്ടികൾക്കാണ് അവാർഡ് വിതരണം ചെയ്‌തത്. ചടങ്ങിൽ ഗ്രാൻഡ് മാസ്റ്റർ ഇ.എൽ. നാരായണനെ മന്ത്രി ആദരിച്ചു.
അറിവു വർദ്ധിച്ചു വരുന്നതിനനുസരിച്ചു അന്ധവിശ്വസത്തിലും അനാചാരത്തിലും പെടാതെ നാടിൻ്റെ ഭാവി ഭാസുരമാകുന്നതിന് വിദ്യാത്ഥികൾക്കാകണമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യൻ്റെ ജീവനാണ് കൂടുതൽ വിലയെന്നും അപകടകാരിയായ പട്ടികളെ കൊല്ലുന്നതിന് സംവിധാനം വേണമെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ എന്ന നിലയിൽ സ്‌തുത്യർഹമായ സേവനം നടത്തിയ ജസ്റ്റിസ് ജെ. ബി. കോശിക്ക് ഫ്രറ്റേണിറ്റിയുടെ ഉപഹാരം മേയർ വി.കെ പ്രശാന്ത് സമ്മാനിച്ചു.
രക്ഷാധികാരി എം.വി സുഗതൻ, ജനറൽ സെക്രട്ടറി പി. ജയദേവൻ നായർ, ജോൺസൺ പോത്തൻകോട്, അഡ്വ. പരണിയം ദേവകുമാർ, എസ്. എസ്. മനോജ് , എസ്. സതീശ് ചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.
|